Tuesday, May 08, 2007

മലയാളം ബൂലോഗത്തിനൊരു പത്രം

ബ്ലോഗെന്നാല്‍ ഒരു സമൂഹമാണു്, എഴുത്തുകാരുടെ സമൂഹം. ഇവിടെ പിറന്നു വീഴുന്ന ഓരോ കൃതിയും വാര്‍ത്തയാണു്. അതു വായനക്കാരെ തേടി അഗ്രഗേറ്ററുകളിലൂടെ അലയുന്നു.
ഇതാ ഒരു പുതുസംരംഭം ബ്ലോഗുലകത്തേയ്ക്കു കാലെടുത്തുകുത്തി പിച്ചവെയ്ക്കുന്നു. കൃതികളെതേടി വായനക്കാരും വായനക്കാരെ തേടി കൃതികളും മേളിയ്ക്കുമിടം. ദിനപത്രം.കോം മലയാളം ബൂലോഗത്തു് ഇതുവരെ ഇല്ലാതിരുന്ന ഒരു പുതിയ പ്രവണതയ്ക്കു തുടക്കം കുറിയ്ക്കുകയാണു്. ഒരു പത്രത്തിന്റെ രീതിയില്‍ ദിവസേന ഇറങ്ങുന്നുവെന്നതു മാത്രമല്ല ഇതിന്റെ പ്രത്യേകത, മലയാളം ബൂലോഗത്തിലെ ഇന്റര്‍നെറ്റിലെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ആദ്യപത്രം എന്നുകൂടി പറയാം.

Thursday, March 08, 2007

കുട്ടികളേ, എന്നോടു ക്ഷമിക്കൂ!

ഇന്ത്യയിലെ ബാലവേലയുടെ ഭീകരമുഖം അറിയുമോ നിങ്ങള്‍?

11.5 മില്ല്യന്‍ കുട്ടികളാണു് വീട്ടുവേല ചെയ്യുന്നതു്. അതില്‍ തന്നെ ഭൂരിഭാഗം പെണ്‍കുട്ടികളും. ദരിദ്രകുടുംബങ്ങളിലെ കൊച്ചുപെണ്‍കുട്ടികള്‍ ഒഴിവില്ലാതെ 15 മണിക്കൂറോളം അധ്വാനിക്കുന്നു, വെറും രണ്ടുനേരത്തെ ഭക്ഷണം കിട്ടുമല്ലോന്നോര്‍ത്തു്. ശാരീരികമര്‍ദ്ദനങ്ങളും പീഢനങ്ങളും വേറെ. കൊച്ചുകുട്ടിവേലക്കാരെ ലൈംഗികമായി ഉപയോഗിക്കുന്ന കൊച്ചമ്മമാരും മുതലാളിമാരും ഏറെ.

വര്‍ഷത്തിലെങ്കിലും അവധിയോ, സ്വന്തം വീട്ടില്‍ പോകാന്‍ സമ്മതമോ ഇല്ലാതെ അധ്വാനിക്കുന്ന ഇവരുടെ അവസ്ഥ മിക്ക മാതാപിതാക്കള്‍ക്കും അറിയില്ലെങ്കിലും അവരുടെ അവസ്ഥ അറിയുന്ന മാതാപിതാക്കളും അവരെ ഇതില്‍ നിന്നു രക്ഷിക്കണമെന്നു വിചാരിക്കുന്നവരല്ല. സ്വന്തം പെണ്‍കുട്ടികള്‍ എവിടെയാണു് ഏതു നരകത്തിലാണു് കിടന്നു നീറുന്നതെന്നു് ഒരുവിഭാഗത്തിനു് ഒരുപിടിയുമില്ലെന്നതു് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുന്നു.

മാസം 500 രൂപ പോലും തികച്ചു കിട്ടുന്ന കുട്ടികള്‍ തുലോം തുച്ഛം. ജീവിതത്തില്‍ സ്കൂളിന്റെ പടികാണാനോ, രണ്ടക്ഷരം പഠിക്കാനോ, സ്വപ്നം പോലും കാണാനോ സാധിക്കാതെ എരിഞ്ഞടങ്ങുന്ന ബാല്യങ്ങളെ, നിങ്ങളെ എങ്ങിനെ രക്ഷിക്കും?

നിങ്ങള്‍ ആരാന്റെ അടുക്കളയുടെ മൂലയ്ക്കല്‍ കിടന്നുറങ്ങുന്ന ഈ ലോകത്തു്, സുഭിക്ഷതയുടെ സുഖസമൃദ്ധിയുടെ പഞ്ഞിക്കിടക്കയില്‍ ആണ്ടുകിടന്നുറങ്ങുന്ന എനിക്കുള്ള ശിക്ഷ എന്താവണം?


source: http://www.redhotcurry.com/archive/news/2006/child_workers.htm

/>

Sunday, December 10, 2006

ജീവന്‍ നിലനിര്‍ത്താനായി

ഇതു ജീവന്‍ നിലനിര്‍ത്താനായി മാത്രം.

Sunday, December 12, 2004

പുതിയൊരു ബ്ലോഗുകൂടി

പുതിയൊരു ബ്ലോഗു കൂടി ഉണ്ടാക്കി. ഇനി മുതല്‍ അതിലെന്റെ വാക്കുകള്‍ വായിയ്ക്കാം.
http://spaces.msn.com/members/thulasi

Monday, December 06, 2004

തൂവാല


അന്നു ഞാന്‍ സ്വപ്നങ്ങള്‍ നെയ്തകാലം
നിറമേറിയ നൂലുകള്‍ നീ കടം തന്നു.
കാലം തല്ലിയലക്കിയ മങ്ങിയ
തൂവാല, പിന്നെയും മാറോടു ചേര്‍ത്തു ഞാന്‍

Saturday, December 04, 2004

ഗള്‍ഫിലെ തണുപ്പു്

നാട്ടിലായിരുന്നപ്പോള്‍ ഗള്‍ഫെന്നു പറഞ്ഞാല്‍ ഉരുകിയൊലിയ്ക്കുന്ന ചൂടെന്നായിരുന്നു ധാരണ. ഇവിടെ എത്തിയപ്പോഴല്ലെ മനസ്സിലായതു, കൊടും ചൂടുമാത്രമല്ല കൊടും തണുപ്പു നമ്മളെ കാത്തിരിയ്ക്കുകയാണെന്നു.

Wednesday, December 01, 2004

സ്വപ്നങ്ങളേ

കൈവിട്ടു പോയ സ്വപ്നങ്ങളേ, നിങ്ങളെന്നെ തേടി ഒരിയ്ക്കലും വരാതിരിയ്ക്കുന്നതെന്തേ? ഒരു കാലത്തെന്റെ ജീവവായുവായിരുന്ന നിങ്ങളിന്നെന്തേ എന്റെ മനസ്സിലൊട്ടും കടന്നു വരാത്തേ? സ്വപ്നം കാണാന്‍ മറന്നു പോകുന്ന തിരക്കാണെങ്കിലും, നിങ്ങള്‍ക്കെന്നെ വല്ലപ്പോഴെങ്കിലും ഒക്കെ ഒന്നു വെറുതെ വന്നു ശല്ല്യപ്പെടുത്തിക്കൂടേ?

Sunday, November 28, 2004

ഭയങ്കര തിരക്കാ

കുറച്ചു ദിവസമായിട്ടു ഒന്നിനും നേരമില്ലാത്ത അവസ്ഥ, ഒന്നു സ്വസ്ഥമായിരുന്നു ചിന്തിക്കാന്‍ പോലും സമയമില്ല.

അഞ്ജലിയുടെ വസ്ത്രാക്ഷേപം

അഞ്ജലിയെ ഞാന്‍ അങ്ങിനെ വസ്ത്രാക്ഷേപം ചെയ്തുകൊണ്ടിരിയ്ക്കയാണു്. എന്തു ചെയ്യാം, കടം വാങ്ങിയ ഉടുവസ്ത്രം ജനമദ്ധ്യത്തില്‍ വച്ചു ഉരിഞ്ഞുകൊടുക്കേണ്ടി വന്നിട്ടുണ്ടാവില്ല ആര്‍ക്കും, പക്ഷേ അങ്ങിനെ ഒന്നു എന്റെ പ്രിയയായ അഞ്ജലിയ്ക്കു വന്നു ചേരുമെന്നു പേടിച്ചാണു് ഞാനിപ്പോ അവളെ വസ്ത്രാക്ഷേപം ചെയ്യാന്‍ തുനിഞ്ഞതു്. ഞാന്‍ സ്വയം തുന്നിയ ഭംഗിയേറിയതാവില്ലെങ്കിലും അണിയുമ്പോള്‍ ആത്മാഭിമാനമുള്ള ആടയണിഞ്ഞായിരിയ്ക്കും ഇനി അഞ്ജലി നിങ്ങളെ കാണാനെത്തുക.

Saturday, September 18, 2004

ഇന്റര്‍വ്യു

ഇന്നു സിജിയ്ക്കു ഒരു ഇന്റര്‍വ്യു കിട്ടിയ ദിവസമാണു്. നാളെ അറിയാം അതിന്റെ ഫലം.

സ്വാഗതം



എല്ലാവര്‍ക്കും ഞങ്ങളുടെ ബ്ലോഗിലേയ്ക്കു സ്വാഗതം.